കാഠ്മണ്ഡു: 'ജെന്‍ സി' പ്രതിഷേധം ശക്തമാകുന്നതിനിടെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവച്ചു. നേപ്പാളില്‍ 2 ദിവസമായി തുടരുന്ന അക്രമാസ്ക്തമായ അഴിമതി വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നാണ് രാജി. ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം.
പ്രധാനമന്ത്രിയുടെ സ്വേച്ഛാധിപത്യ നടപടിക്കും അഴിമതി ഭരണത്തിനുമെതിരേയാണ് പ്രതിഷേധം അരങ്ങേറിയത്. പ്രക്ഷോഭത്തില്‍ 19 പേര്‍ മരിച്ചിരുന്നു. സോഷ്യല്‍ മീഡിയ നിരോധനത്തെ തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭം സര്‍ക്കാരിനെതിരേ തിരിയുകയായിരുന്നു.
പ്രധാനമന്ത്രി രാജിവക്കും വരെ പ്രതിഷേധിക്കുമെന്ന് യുവാക്കള്‍ പ്രതികരിച്ചിരുന്നു. മന്ത്രിമാരുടെയും പ്രസിഡന്‍റിന്‍റെയും വീടുകളില്‍ പാര്‍ലമെന്‍റ് മന്ദിരത്തിനും പ്രധാനമന്ത്രി ഒലിയുടെ വീടിനും പ്രതിഷേധക്കാര്‍ തീയിട്ടു. രാജ്യത്തുടനീളം വലിയ നാശനഷ്ടങ്ങളുണ്ടാവുകയും പ്രക്ഷോഭം അനിയന്ത്രിതമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ നിര്‍ണായക നടപടി.

Comments: